മേശപ്പുറത്തിരിക്കുന്ന രണ്ടു ഗ്ലാസ്സുകളുടെ ക്ലോസ് അപ്പ് . മങ്ങിയ വെളിച്ചം . ശബ്ദമുഖരിതമായ പശ്ചാത്തലം ...
ഗ്ലാസ് ഒന്നില്‍ മദ്യം അതിന്റെ ആദിമ പരിശുധിയില് നില നിര്‍ത്തിയിരിക്കുന്നു .ഗ്ലാസ് രണ്ടിലെ മദ്യം പക്ഷെ വെള്ളം ഒഴിച്ച നിലയിലാണ് ..
ക്യാമറ പിന് വലിയുമ്പോള്‍ മേശക്കിരുപുരവും ഇരിക്കുന്ന രണ്ടു പേര് തെളിഞ്ഞു വരുന്നു ..ഒരാള്‍ നന്നേ ചെറുപ്പം .. മുഖത്ത് വിഷാദ ഭാവം ..മറ്റേയാള്‍ താടിയൊക്കെ വളര്‍ത്തി ഒരു തത്വജ്ഞാനിയുടെ മട്ടിലാണ് ..
റിയാലിറ്റി ഷോ വിലേക്ക് സ്വാഗതം ..
ഇന്ന് നമുക്ക് ഈ രണ്ടു പേരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാം ..
ഒന്നാമന് : വക്കച്ചാ ..നീയിന്നൊരു പുതിയ ജീവിതാനുഭവതിലേക്ക് പ്രവേശിക്കുകയാണ് ..വിരല്‍ തൊട്ടു രു തുള്ളി ഭൂമിക്കു സമര്‍പ്പിച്ചു സര്‍വ ചരാചരങ്ങളെയും മനസ്സില്‍ ധ്യാനിച്ച് തുടങ്ങൂ..
വക്കച്ചന്റെ കണ്ണുകളില്‍ ആകാംക്ഷ ... അത് നില നിര്‍ത്തിക്കൊണ്ട് തന്നെ വക്കച്ചന് ഗ്ലാസ് ചുണ്ടോടടുപ്പിച്ചു ഒരു സിപ് എടുക്കുന്നു..
ഒരു നിമിഷം !!!
വിവരിക്കാനാകാത്ത അരുചി വക്കച്ചന്റെ മുഖ പേശികളെ വക്രിപ്പിക്കുന്നു ..
അത് തിരിച്ചറിഞ്ഞു കൊണ്ടാകണം മറ്റേയാള്‍ വിശദീകരിക്കുന്നു.
ബുദ്ധിമുട്ടുണ്ട് അല്ലെ ? സാരമില്ല .....ആദ്യ രതി പോലെ തന്നെ യാണ് ആദ്യ മദ്യപാനവും. തുടങ്ങാന്‍ ഒരല്പം ബുദ്ധിമുട്ട് കാണും ..എന്നാല്‍ അതില്‍ പിന്നെ ഒരു പ്രാകൃതിക ചോദന കൊണ്ടെന്ന വിധം അത് മുന്നോട്ടു പൊയ്ക്കോളും ..
വക്കച്ചാ , നീ ശ്രദ്ധിക്കുന്നോ ഈ മുറിയിലെ ബഹളം ? ഞാന്‍ ഉറപ്പു തരുന്നു ...നീ ഓരോ കവിള് കുടിക്കുന്നതിനനുസരിച്ചു ബഹളത്തിന്റെ ഈ വൃത്തം ചുരുങ്ങി ചുരുങ്ങി വന്നു ഒടുക്കം അതീ മേശപ്പുറത്തെ ആഷ് ട്രേ യില്‍ വന്നു വീഴും ..മദ്യം ഒരു പ്രത്യേക തരം സൈലെന്സര് ആണ് ..ചുറ്റുപാടുമുള്ള എല്ലാ ഒച്ചകളെയും തന്നിലേക്ക് ആവാഹിക്കുന്ന സൈലെന്സര് ..
"ഗുരോ ... ഇത്ര വൃത്തികെട്ട രുചിയുള്ള ഈ വസ്തു ഗുരുവെങ്ങിനെ പച്ചക്ക് കുടിക്കുന്നു..? വെള്ളമൊഴിക്കാതെ ഇതു കുടിക്കുന്നവരെ സമ്മതിക്കണം !!!"
വക്കച്ചാ , ഞാന്‍ നിനക്ക് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തരാം ..
വക്കച്ചന് അനുസരണയുള്ള വിദ്യാര്‍ത്ഥിയെപ്പോലെ തല കുലുക്കുന്നു ..
"കരിങ്ങല്ല് മനുഷ്യന്റെ ഭക്ഷണം അല്ലാത്തതുപോലെ തന്നെ മദ്യം മനുഷ്യന്റെ ഭക്ഷണമാണ് ..മദ്യത്തെ വളരെ മനോഹരമായി ഉപയോഗപ്പെടുത്താനുള്ള വിരുത് മനുഷ്യ ശരീരത്തിനുട് എന്ന് നീ അറിയുക ..മനുഷ്യ പരിണാമത്തില്‍ മദ്യത്തിന്റെ കണ്ടെതലിനും ഉപയോഗപ്പെടുത്തളിനും മാത്രമായി ഒരു കൂട്ടം ജീനുകള്‍ മാറ്റി വെക്കപ്പെട്ടിട്ടുടാകണം..മനുഷ്യനെ കുരങ്ങുകളില്‍ നിന്നും വേര് തിരക്കുന്ന ജീനുകളില്‍ തീര്‍ച്ചയായും അതും ഉള്‍പ്പെടുന്നു ..മദ്യം സമൂഹത്തില്‍ നിന്നും നിന്നെ മോചിപ്പിച്ചു നിനക്ക് മാത്രമായി നിന്നെ നല്കുന്നു ..പിന്നെ വെള്ളത്തിനെ കാര്യം ..ആത്യന്തികമായി നീ എവിടെ എത്തി എന്നുള്ളതിലാണ് കാര്യം ..എങ്ങിനെ എത്തി എന്നുല്ലതിലല്ല..
വക്കച്ചാ ..നിനക്കറിയുമോ..? കമ്മ്യൂണിസ്റ്റ് റഷ്യ തകര്‍ന്നത് എങ്ങിനെയാണെന്ന് ?
അത് .... ഗോര്ബെചെവ് ... പെരിസ്തൃയിക്ക ..?
മണ്ണാങ്കട്ട ... മദ്യത്തിന്റെ മഹത്വം മനസ്സിലാക്കാഞ്ഞിട്ടനെടാ...കമ്മ്യൂണിസം റഷ്യ ക്കാരില് നിന്നും ദൈവത്തെ പിടിച്ചു പറിച്ചു അവനെ വെറും വായും വയറുമുള്ള ജീവിയായി കണ്ടു .. മനുഷ്യന് അടിസ്ഥാന ആവശ്യങ്ങള്‍ വേറെയും ഉണ്ടെടോ .. ഭാവന , സ്വപ്നങ്ങള്‍ വികാരങ്ങള്‍ ...അങ്ങിനെ പലതും ... സ്വന്തം നായക്കുട്ടി ചത്ത് പോയതിനും ഭാര്യ അയല്ക്കാരന്റെ കൂടെ ഒളിച്ചോടി പോയതിനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യുടെ അടുത്ത് പോയി പരാതി പറഞ്ഞിട്ട് എന്താ കാര്യം ? അത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ മനുഷ്യന് വേണ്ടത് എല്ല്ലാം തുറന്നു പറയാനും പരിഭവിക്കാനും നന്ദി പറയാനും ഒരു വേള നാലു തെറി പറയാനുമുള്ള സ്വകാര്യമായ ഒരു സംവിധാനമാണ് ..ഇതു വരെയുള്ള മനുഷ്യവംശം അത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ക്ക് രണ്ടേ രണ്ടു പരിഹാര മാര്‍ഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് ..."
ഒറ്റ വലിക്കു ഗ്ലാസ് കാലിയാക്കി , നാരങ്ങ അച്ചാറിന്റെ ഒരു കഷ്ണം കൊണ്ട് അതിന്റെ തിരിച്ചുവരവിന്റെ വിദൂര സാധ്യത അടച്ച ശേഷം ഗുരു തുടരുന്നു ...
ഒന്ന് ദൈവം ...മറ്റേതു മദ്യം ...
കമ്മ്യൂണിസം റഷ്യക്കാരില്‍ നിന്നും ദൈവത്തെ അടര്‍ത്തി മാറ്റിയപ്പോള്‍ രണ്ടാമത്തെ മാര്‍ഗം വേണ്ട വിധം പരിഗണിച്ചില്ല ... അപ്പത്തിനും പാലിനുമൊപ്പം ഓരോ കുപ്പി വോഡ്ക കൂടി പൊതു വിതരണ സംവിധാനം വഴി നല്കിയിരുന്നെങ്ങില് ഇന്നും റഷ്യ യില്‍ കമ്മ്യൂണിസം കോടി പറത്തി നിന്നേനെ .. വോഡ്ക യുടെ പിന്ബല കിട്ടിയിരുന്നെങ്ങില് ഗ്ലാസ്ടനോയിക്കയും പെരിസ്ട്രോയിക്കയും ഒക്കെ റഷ്യക്കും കമ്മ്യൂണിസം ത്തിനും ഒക്കെ ഗുണമേ ഉണ്ടാക്കുമായിരുന്നുള്ളൂ ..മദ്യത്തെക്കാള്‍ ഇത്ര നന്നായി ജനാധിപത്യവും സോഷ്യലിസം വും ബ്ലെന്‍ഡ് ചെയ്യപ്പെട്ട വേറെ ഇതു മാധ്യമം ഉണ്ട് ഭൂമിയില്‍..? ഏതു തലമൂത്ത ബൂര്ഷ്യസിയെ പോലും നിമിഷങ്ങള്‍ക്കകം കമ്മ്യൂണിസ്റ്റ് ആക്കുന്ന പ്രത്യയ ശാസ്ത്ര പ്രഹേളിക ആണ് ഈ മദ്യം എന്ന് പറയുന്ന വസ്തു .."
"കര്‍ത്താവിനു പകരം കള്ള്...!!! നല്ല പ്രാസം ....!!"
വക്കച്ചാ , ഞാന്‍ വെറുതെ പറഞ്ഞതല്ല . മനുഷ്യന്റെ ബുദ്ധിയുടെ , ചേതനയുടെ ഉയര്‍ന്ന തലങ്ങളിലെവിടെയോ ആണ് ദൈവവും മദ്യവും പ്രവര്‍ത്തിക്കുന്നത് .. നീ ശ്രദ്ധിച്ചിട്ടുണ്ടോ ..മദ്യപാനം നിര്‍ത്തുന്നവര്‍ കൂടുതലായി ദൈവ വിശ്വാസികള്‍ ആകുന്നത് ? മദ്യത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നവരുടെ ചേതനയുടെ യുക്തിയുടെ തലം ദൈവം അപഹരിക്കുന്നത് ..സമ്പൂര്‍ണ മദ്യ നിരോധിത സംസ്ഥാനമായ ഗുജറാത്തിലെ അവസ്ഥ ആലോചിച്ചു നോക്ക് .. ദൈവത്തിനും മദ്യത്തിനും മാത്രം അവകാശപ്പെട്ട ഒരു ഭൂമിക മനുഷ്യ പ്രജ്ഞ യില്‍ എവിടെയോ ഉണ്ട് .. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിശ്വാസിയുടെ മദ്യമാണ് ദൈവം ..ദൈവം നിനക്ക് നിന്റെ മതസമൂഹത്തെ ചൂണ്ടിക്കാട്ടി ധൈര്യം തരുമ്പോള്‍ മദ്യം നിനക്ക് നിന്നെ തന്നെ ചൂണ്ടി ക്കാട്ടി ധൈര്യം തരുന്നു . മുന്‍ തലമുറകള്‍ അനുഭവങ്ങള്‍ എന്നാ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസ പ്രമാണങ്ങളുടെ കുരിശുകളില്‍ നിന്നും , പ്രണയത്തിന്റെയും ജീവിതത്തിന്റെയും കാല്പനിക മാനങ്ങളുടെ മിഥ്യയില്‍ നിന്നും ഒരു വേള മദ്യം നിനക്ക് മോചനത്തിന്റെ വഴി കാണിച്ചേക്കാം..
അരുചി കടിച്ചമര്തിക്കൊണ്ട് ഗുരു പറഞ്ഞ പ്രാകൃതിക ചോദന കൊണ്ടാകണം വക്കച്ചന് വീണ്ടും ഗ്ലാസ് കയ്യിലെടുക്കുന്നു .. ഇത്തവണ സിപ്പുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നുണ്ട് ..
"ബെയറര്‍ ... രണ്ടു ഡബിള്‍ ലാര്‍ജ് കൂടി ..." ഗുരുവിന്റെ ആജ്ഞ ..
അപ്പോള്‍ വക്കച്ചാ , മദ്യപികുന്നതില് നീ സംശയിക്കേണ്ടതില്ല .. നിന്നെ അറിയാനുള്ള നിന്റെ ശ്രമങ്ങളുടെ തുടക്കമാകും ഇത് .ആത്മജ്ഞാനതിനുള്ള അമൃത് ആണ് മദ്യം .. ഔപചാരികതയുടെ പുറന്തോടുകള്‍ പൊളിച്ചു അത് നിന്നിലെ സത്വ ത്തെ പുറത്തു കൊണ്ട് വരും
" പക്ഷെ ഗുരോ , എനിക്കിപ്പോള്‍ തോന്നുന്നത് എന്റെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ആ നായിന്റെ മോളെ നാലു തെറി പറയാനാണ് !!!!! "
കട്ട്.....
അതാ ...... നമ്മള് ഇന്നത്തെ ഷോ യുടെ നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കുന്നു ... ഒരു പ്രേമ പരാജയമയിരുന്നിരിക്കണം എവിടെ നടക്കുന്ന ഫിലോസഫി ക്ലാസ്സിന്റെ ഫ്ലാഷ് ബാക്ക് ..!!!!!!!! കൂടുതല്‍ വിശേഷങ്ങളിലേക്ക് പോകും മുമ്പ് ഒരു ബ്രേക്ക് ...
ബ്രേക്ക് നു ശേഷം ഷോ വിലേക്ക് സ്വാഗതം ....
വക്കച്ചാ , തെറ്റ് .. സത്യം കാണിക്കാന്‍ മാത്രം മദ്യം നിന്റെ ഉള്ളില്‍ എത്താത്തത് കൊണ്ടുള്ള കുഴപ്പമാണിത് .. നീ ഒന്നറിയുക ..പ്രണയ നിരാസത്തിലൂടെ അവള് നിനക്ക് ചെയ്തു തന്ന ഉപകാരം വളരെ വലുതാണ് ..അല്ലെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ വിവാഹിതര്‍ ആയേനെ ...നിങ്ങള്‍ക്ക് മക്കള്‍ ഉണ്ടായേനെ ...എന്നിട്ട് ...? ഈ ഭൂമിയില്‍ ജനിച്ചു മരിച്ച കോടാനു കോടി കേവല മനുഷ്യരില്‍ ഒരാളായി നീയും മാറിയേനെ .. വിവാഹിതന് ആകുക എന്നാല്‍ നീ നിന്റെ സ്വതന്ത്ര്യതിനെയും വ്യക്തിതതിനെയും കുരുതി നല്‍കുക എന്നത് തന്നെയാണ് . ഈ ലോകത്ത് നിന്നും നീയെന്ന സ്വതന്ത്ര ജീവിയുടെ അന്ത്യം .. പിന്നെ നീയില്ല , നിന്റെ സ്വപ്നങ്ങളില്ല ..ഉള്ളത് കുറെ രാസമൂലകങ്ങലാല് നയിക്കപ്പെടുന്ന കേവല യാന്ത്രിക ജീവിതം മാത്രം. അതിനു നിന്റേതു മാത്രമായ ഒരു മസ്തിഷ്ക്കത്തിന്റെ ആവശ്യം ഇല്ല .. ബാക്ടീരിയ മുതല്‍ നീലതിമിന്ഗലം വരെ ജീവിച്ചു തീര്‍ക്കുന്ന ഒരു വെറും കടമ .. സ്വന്തം സ്വപ്നങ്ങള്‍ സന്താനങ്ങള്‍ക്ക് കൈമാറിക്കൊണ്ടുള്ള ഒരു തരം ഒളിച്ചോട്ടം ..
നീ കരുതുന്നുടോ .. ഈ ലോകത്ത് ബന്ധങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്ന് ..? വെറുതെ ആണത് ... Matrix സിനിമ യില്‍ പറയുന്നതുപോലെ ഒരുവന്റെ മസ്തിഷ്കം വിശകലം ചെയ്തുണ്ടാക്കുന്ന electrical impulse കളുടെ ഒരു സഞ്ചയം ...യഥാര്ത്യമെന്നാല് അത്രയേ ഉള്ളൂ .. ഭൂരിപക്ഷ സമൂഹത്താല്‍ നിര്ണയിക്കപ്പെട്ടിട്ടുള്ള സാധ്യതകളുടെ ഒരു കൂട്ടം .. കാമുകന് മരിച്ചാല്‍ കാമുകി കരയുന്നതും മകന് മരിച്ചാല്‍ അമ്മ കരയുന്നതും ആത്യന്തികമായി ബന്ധത്തിന്റെ തീവ്രത കൊടാനെന്നോ..? അല്ല ..എല്ലാവരും സ്വന്തം നഷ്ടങ്ങളെ ഓര്‍ത്തു മാത്രം കരയുന്നു .. വാങ്ങിയ വിലയില്‍ നിന്നും വിറ്റ വില കുറച്ചു കിട്ടുന്ന നഷ്ടം .. നാളെയെ കുറിച്ചുള്ള കണക്കു കൂട്ടലുകളില്‍ പറ്റിയ നഷ്ടത്തെ ഓര്‍ത്തുള്ള ദുഖം .. അത് മാത്രമാണ് എല്ലാവരെയും കരയിപ്പിക്കുന്നത് ..
മാര്‍കേസിന്റെ Love in the Time of Cholera വായിച്ചിട്ടുണ്ടോ നീ ..? അതിലൊരു കഥാപാത്രം ഉണ്ട് .. ജെരെമേ അമോര്‍ ... താന്‍ ഒരിക്കലും വയസ്സന് ആകില്ലെന്നു പ്രഖ്യാപിക്കുന്ന കഥാപാത്രം .. അറുപതാം ജന്മ ദിനത്തിന്റെ അന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കുന്ന , സ്ഥിരമായ ബന്ധങ്ങളുടെ ഏറ്റവും വലിയ ന്യുനത സ്വതന്ത്രമായി മരിക്കാന്‍ സാധിക്കില്ല എന്നുല്ല്ലതെനെന്നു പറയുന്ന കഥാപാത്രം .. നാം ഏറ്റവും സ്നേഹിക്കുന്നവര്‍ മരിക്കുന്നതാണ് അവരുമായുള്ള നമ്മുടെ ബന്ധം ശാസ്വതമാക്കാന് ഉള്ള ഏറ്റവും എളുപ്പ വഴി എന്ന് Alber Camus പറഞ്ഞത് ഓര്‍ക്കുന്നത് നല്ലതാണു .. ജീവിക്കാനുള്ള അവകാശം പോലെ തന്നെ മൌലികമാണ് മരിക്കാനുള്ള അവകാശവും .. പ്രണയവും മറ്റു ബന്ധനങ്ങളും സമൂഹ ത്തോടൊപ്പം ചേര്‍ന്ന് ഇല്ലാതാക്കുന്നത് ഇതു രണ്ടിനുമുള്ള സ്വതന്ത്ര അവകാശമാണ് .. ചരിത്ര ത്തെ അതിന്റെ നിയതമായ ചാലുകളില്‍ തളച്ചിടുന്നത് ബന്ധങ്ങളും അവയോടുള്ള കടപ്പാടുകലുമാണ് .... എന്നാല്‍ ചരിത്ര ത്തോടൊപ്പം നടന്നിട്ടുല്ലവരല്ല അതിനോട് കലഹിച്ചു വഴി തിരിഞ്ഞു നടന്നിട്ടുള്ളവര്‍ ആണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് ..
" പക്ഷെ ഗുരോ .....ജീവിതാവസാനം വരെ എന്റെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞ അവള് .. ?"
വക്കച്ചാ , ഞാന്‍ ഒരു കണക്കു പറയാം .. 90% ആണ്‍കുട്ടികളും 60% പെണ്‍കുട്ടികളും സ്വയം ഭോഗം ചെയ്യുന്നു എന്നൊരു കണക്കുണ്ട് ... ഇതില്‍ നിന്നും നാം എന്ത് മനസ്സില്ലാക്കണം ..?
ഒന്ന് നിര്‍ത്തി ഗ്ലാസ് കാലിയാക്കി ഗുരു തുടരുന്നു ..
40% പെണ്‍കുട്ടികളും 10% ആണ്‍കുട്ടികളും കളവു പറയുന്നവരാണ് എന്ന് തന്നെ .. അഥവാ 30% പെണ്‍കുട്ടികള്‍ അന്കുട്ടികലെക്കാള് കൂടുതലായി കളവു പറയുന്നു എന്നര്‍ത്ഥം .. അത്തരമൊരു നുണ ആയിരിക്കണം അവള് നിന്നോട് പറഞ്ഞത് ...
ആരോ പറഞ്ഞിട്ടുണ്ട് ..പ്രണയം ഒരു വിപ്ലവ പ്രവര്‍ത്തനം ആണെന്ന് ... വക്കച്ചാ വിപ്ലവം ഒരു Endothermic പ്രവര്‍ത്തനം ആണ് ..നാളെയെ കുറിച്ചുള്ള പ്രതീക്ഷകളുടെ ഊര്‍ജം പുറമേ നിന്നും നിരന്തരമായി നല്കിയാല് മാത്രം നില നില്ക്കുന്ന ഒരു സിസ്റ്റം .. അങ്ങിനെ നോക്കിയാല്‍ ചുറ്റുപാടും നിന്നുമുള്ള എതിര്‍പ്പുകളും നാളെയെ കുറിച്ചുള്ള പ്രതീക്ഷകളും ഊര്‍ജം നല്കി പ്രവര്‍ത്തിപ്പിക്കുന്ന ഒരു എന്ടോതെര്മിക് വിപ്ലവ പ്രവര്‍ത്തനം തന്നെയാണ് പ്രണയം .. പക്ഷെ ഈ നാളെ എന്ന് പറയുന്നത് ഒരു പാട് variables കൊണ്ട് തീര്‍ച്ച പെടുത്തുന്ന ഒരു ഗണിത നിര്‍ധാരണമാണ് .. അത് കൊണ്ട് തന്നെ അതിന്റെ നിര്‍ധാരണ മൂല്യങ്ങള്‍ നമ്മുടെ പ്രതീക്ഷകള്‍ പോലെ സംഭവിക്കാനുള്ള സാദ്ധ്യതകള്‍ പരിമിതമാണ് .. ആരംഭ മൂല്യങ്ങളില്‍ തന്നെ സംഭവിച്ചേക്കാവുന്ന നന്നേ ചെറിയ വ്യതിയാനങ്ങള്‍ പോലും നമുക്ക് മുന്പില് കൊണ്ട് വരിക തികച്ചും അപ്രതീക്ഷിതവും അപരിചിതവും ആയ ഒരു നാളെയെ ആയിരിക്കും .. അങ്ങിനെ തെറ്റുന്ന പ്രതീക്ഷകള്‍ system ത്തില്‍ മടുപ്പ് സൃഷ്ടിക്കും .. ഓരോ മടുപ്പും പുതിയ മടുപ്പുകള്‍ സൃഷ്ട്ടിക്കും ... ആത്യന്തികമായി അത് system ത്തിന്റെ തകര്‍ച്ചക്ക് വഴി തെളിക്കും ... വിപ്ലവത്തില്‍ ആയാലും പ്രണയത്തില്‍ ആയാലും കാലം ചെല്ലുമ്പോള്‍ സംഭവിക്കുന്നത് ഇതു തന്നെയാണ് ...
ഇതു തിരിച്ചറിഞ്ഞ ചുരുക്കം ചിലരെ ഉള്ളൂ ..
കേട്ടിടുണ്ടോ ...മഹാനായ ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാരി ചെ ഗുവേരയെ കുറിച്ച് ?
ചെ യ്ക്ക് വിപ്ലവം ഒരു മാര്‍ഗം മാത്രം ആയിരുന്നു ...ലക്ഷ്യം ആയിരുന്നില്ല ... ചെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാന്‍ ഇഷ്ടപ്പെട്ടു .. അതിനകത്ത് കയറാന്‍ ചെ താല്പര്യപ്പെട്ടില്ല ..വിപ്ലവ ത്തിന്റെ പുതിയ മതില് കെട്ടുകള്‍ തേടി ചെ യാത്ര തുടര്‍ന്നു...
പ്രണയത്തിന്റെ കാര്യത്തിലും ഒരു പക്ഷെ ഇത്തരമൊരു സമീപനം മടുപ്പ് ഒഴിവാക്കി സ്ഥിരമായ പ്രതീക്ഷകളുടെ Endothermic Energy Supply നല്കി സിസ്റ്റം ത്തെ തകര്‍ച്ച കൂടാതെ നില നിര്‍ത്തിയെന്ന് വരാം ..
പ്രപഞ്ചത്തിലെ സകലതിനെയും വിഴുങ്ങ്ാന് കഴിവുള്ള തമോ ദ്വാരങ്ങളില്‍ നിന്ന് പോകും ഊര്‍ജം പുറത്തേക്കു വരുന്നുട് .. പിന്നെയാണോ നിസ്സാരമായ ഒരു പ്രണയത്തിന്റെ കണ്കെട്ട് നിന്നും പുറത്തു വരാന്‍ ബുദ്ധിമുട്ട് ... വക്കച്ചാ , നീയെന്ന Unique identity ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു പാട് കാര്യങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട് ..ഒരു വേല പരമ്പരാഗത വിശ്വാസങ്ങളുടെ പഴമരങ്ങള്‍ കത്തിച്ചു കൊണ്ടായാലും അത് നേടാനുള്ള ഊര്‍ജം കണ്ടെത്താനാണ് നീ ശ്രമിക്കണ്ടത് ...
" നന്ദി ഗുരോ ..നന്ദി...ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എനിക്ക് പകര്‍ന്നു തന്നതിന് .. ഞാന്‍ ഇപ്പോള്‍ അറിയുന്നു .. ഒരു പീറ പ്രണയത്തിനു വേണ്ടി കരഞ്ഞ ഞാന്‍ വെറും ഒരു മണ്ടന്‍ ആണെന്ന് .. "
അല്ല വക്കച്ചാ , ഭൂരിഭാഗം മനുഷ്യരെയും പോലെ നീയും പ്രണയമെന്ന രസമൂലകങ്ങളുടെ കണ്കെട്ട് വിദ്യയില്‍ അകപ്പെട്ടു പോയിരുന്നു എന്ന് മാത്രം .. ആ സത്യം ദൈവത്തോടൊപ്പം പിറന്ന ഈ പരിശുദ്ധ പാനീയം നിനക്ക് വെളിവാക്കി തന്നിരിക്കുന്നു .. ദൈവത്തെപ്പോലും പ്രലോഭിപ്പിക്കുന്നതാണ് ആത്മ ജ്ഞാനത്തിന്റെ ഈ അമൃത്... ഈ അമൃത് അവളെ കുറിച്ചുള്ള സത്യത്തിന്റെ കൂടുതല്‍ വശങ്ങള് നിനക്ക് വെളിവാക്കും ... ഉം ...കുടിക്കൂ ...
ഒരു നിമിഷം ...
ഭും ......
45% മദ്യം സ്വീകരിച്ച ശേഷമ്മുള്ള 55% മലിന ജലം വക്കച്ചന്റെ ശരീരം പുറം തള്ളി .. മദ്യത്തിന്റെ സ്വാന്തന കൂടാരത്തിന്റെ ബെഡ് റൂമില്‍ കയറി വക്കച്ചന് വാതിലടക്കുന്നു .. ഗുരു അതാ മറ്റൊരു ഡബിള്‍ ലാര്ജിനെ തുടര്‍ന്നുള്ള സമാധി ദശയില്‍ പ്യുപ ആയി മാറുന്നു..
ഇന്നത്തെ റിയാലിറ്റി ഷോ ഇവിടെ തീര്‍ക്കേണ്ടി വന്നിരിക്കുന്നു...
അടുത്ത ആഴ്ച ഇതേ സമയം ഇതേ ചാനല്‍ ...
നന്ദി
Sunday, August 30, 2009
തുടക്കം
ഒരു ചെറിയ തുടക്കം ..... ശരിക്ക് പറഞ്ഞാല്‍ കുറെ നല്ല ബ്ലോഗുകള്‍ കണ്ടു തോന്നിയ ഒരു മോഹം ...
എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു ....
എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു ....
Subscribe to:
Posts (Atom)