സര്‍വ്വ ശക്തന്‍ ആയ ദൈവത്തെ മുഖ സ്തുതി പാടാന്‍ എത്തിയ കുറെ മനുഷ്യര്‍ വീണ്ടും ദൈവത്തില്‍ വിലയം പ്രാപിച്ചു !!
രക്ഷപ്പെട്ടവരെ "കാത്ത" ദൈവത്തിന്റെ കൃപ കടാക്ഷങ്ങള്‍ മാധ്യമ തൂലിക ഉന്തുകാര്‍ പാടി നടക്കുന്നുമുണ്ട് ...!!!
അന്യ സംസ്ഥാനത്തെ പാവങ്ങളെ "ദിവ്യ ജ്യോതിയുടെ " പേര് പറഞ്ഞു കൊലക്ക് കൊടുക്കുന്ന ഈ ആഭാസം അവസാനിപ്പിക്കാന്‍ ആരാണ് മുന്നോട്ടു വരിക ...?
ശബരിമലയില്‍ ഉണ്ടായത് ആള് കൂടുന്ന ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ സമ്മേളനത്തിലും ഇത് ഉണ്ടാകും എന്ന് ഒരു ചങ്ങായി പറയുന്നത് കേട്ടു ) ഏതൊരു സ്ഥലത്തും ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു അപകടം തന്നെ ആണ് ... ആള് കൂടുന്ന ഒരു സ്ഥലത്ത് ഇത്തരം അപകടം ഉണ്ടാകാതിരിക്കാന്‍ ഉള്ള യുക്തിപരം ആയ മാര്‍ഗങ്ങള്‍ ഒരു സ്ഥലത്തിന് ഉള്‍ക്കൊള്ളാവുന്ന അത്രയും ആളുകളെ മാത്രം ഒരു സമയം അവിടേക്ക് കടത്തി വിടുക എന്നതും എത്ര ആളുകള്‍ അവിടെ ഇതും എന്നതിനെ കുറിച്ച് മുന്‍കൂട്ടി ഒരു കണക്കു ശേഖരിച്ചു അതിനു അനുസ്രിതം ആയ നിയന്ത്രണ സംവിധാനഗല്‍ ഏര്‍പ്പെടുത്തുക എന്നതും ആണ് ..
എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ ഇത് പ്രവര്തികം അല്ല ..
അവിടെ കൂടിയ മുഴുവന്‍ ആളുകളും ആ പ്രത്യേക സമയത്ത് തെളിയുന്ന ജ്യോതി കാണാന്‍ എത്തിയവര്‍ ആണ് ..അവരോടു മറ്റൊരു ദിവസമോ സമയമോ വരാന്‍ പറയാന്‍ സാധ്യം അല്ല ...ഈ സാഹചര്യത്തില്‍ ആണ് ഭരണ കൂടം നടത്തുന്ന ഈ തട്ടിപ്പ് ഒരു ക്രിമിനല്‍ കുറ്റം ആകുന്നതു ...അവിടെ കൂടിയ ഭൂരിഭാഗം പേര്‍ക്കും ആ തെളിയുന്നത് ഒരു മനുഷ്യ സൃഷ്ടി ആണ് എന്നാ അറിവില്ല..
മറ്റൊരു മഹാന്‍ പറയുന്ന കേട്ടു മകര വിലക്ക് മനുഷ്യ സൃഷ്ടി ആണ് , പക്ഷെ യഥാര്‍ഥ ദിവ്യത്വം ആ സമയത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രം ആണ് പോലും ...!!!
അവിടെ മാത്രം പ്രത്യക്ഷപ്പെടുന്ന ഏതു നക്ഷത്രം ആണ് ഉള്ളത് ...? സിരിയസ് എന്നാ നക്ഷത്രം ആന്നെഗില്‍ അത് ആ മാസം മുഴുവന്‍ വൈകുന്നേരം ഉദിച്ചു രാവിലെ അസ്തമിക്കുന്ന ഒന്നാണ് മാത്രവുമല്ല , അത് എവിടെ നിന്നും കാണാവുന്ന ഒന്നും ആണ് ...അത് കാണാന്‍ ആ ദിവസം ആ നേരത്ത് മലയില്‍ വലിഞ്ഞു കേറി ചവിട്ടു കൊണ്ട് ചാകേണ്ട കാര്യം എന്താണ് ...?!!!
ഇവിടെ നടക്കുന്നത് വ്യക്തം ആയ തട്ടിപ്പ് ആണ് ... സാമ്പത്തിക ലാഭം മുന്‍ നിര്‍ത്തി ഭരണ കൂടം നടത്തിയ ഒരു തട്ടിപ്പിന്റെ ഇരകള്‍ ആണ് അവിടെ മരിച്ച മനുഷ്യര്‍ ...
ശബരിമലയില്‍ ജ്യോതി തെളിയിക്കുന്നത് ആരാണ് , അതിനു പണം മുടക്ക്ന്നത് ആരാണ് എന്നാ കാര്യങ്ങള്‍ വ്യക്തം ആക്കി , ഈ സംഭവം ഒരു മനുഷ്യ സൃഷ്ടി ആണ് എന്ന് വ്യക്തം ആക്കേണ്ടത് ആണ് ...അതിനു ശേഷം ഒരു പൂജാ വിധി എന്നാ മട്ടിലോ മറ്റോ അത് തുടരുകയോ തുടരാതിരിക്കുകയോ ചെയ്യുന്നത് ബന്ധപ്പെട്ടവരുടെ ഇഷ്ടം ( റിസേര്‍വ് വനത്തില്‍ തീ കത്തിക്കാന്‍ അനുവാദം ഉണ്ടോ എന്നത് മറ്റൊരു വിഷയം !!) ..ചുരുങ്ങിയ പക്ഷം ജ്യോതി മനുഷ്യ നിര്‍മ്മിതം ആണ് എന്നാ വസ്തുത മറ്റു സംസ്ഥാങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് ആട്ടിതെളിച്ച് കൊണ്ട് വരുന്ന മനുഷ്യര്‍ അറിയണ്ടത് തന്നെ ആണ് ... ഒരു റിസേര്‍വ് വനത്തില്‍ മനുഷ്യരെ എത്ര മാത്രം കയറ്റം എന്നതും തീരുമാനിക്കേണ്ടത് ആണ് ...
Tuesday, January 18, 2011
Subscribe to:
Posts (Atom)