Friday, January 29, 2010

സാങ്ങപെട്ടി മതം

ഇതാ ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മതം ... ലോകത്തിന്റെ ഭാവി ... സങ്ങപെട്ടി മതം ....

ഞങളുടെ ഈ മതം അനുസരിച്ച് ഈ പ്രപഞ്ചം മുഴുവന്‍ ഒറ്റയടിക്ക് സൃഷ്ടിച്ചത് ഒരു ഭയങ്കരന്‍ സങ്ങപെട്ടിയും ഇറച്ചി ഉണ്ടയും ( spaghetti and meatballs ) ചേര്‍ന്ന ഒരു മഹാ ദൈവം ആണ് . ദൈവം ഇത് പോലെ ഇരിക്കും



മൂപ്പര്‍ ഇതിനു മുന്‍പും പല രൂപത്തില്‍ പല പ്രവാചകര്‍ക്കും പ്രബോധനം കൊടുത്തു എങ്കിലും അവയൊക്കെ കാല ക്രമേണ മായം ചേര്‍ക്കപ്പെടുകയും മനുഷ്യര്‍ അതെല്ലാം തെറ്റിദ്ധരിച്ചു പരസ്പരം തല്ലു കൂടാന്‍ തുടങ്ങുഗയും ചെയ്തു ..

അത് കൊണ്ട് അവസാനമായി ഒരിക്കല്‍ കൂടി ആധുനിക സാങ്കേതിക വിദ്യയുടെ വ്യക്തതയോടെ പരമ ദൈവം മനുഷ്യന് മുന്‍പില്‍ അവതരിച്ചിരിക്കുന്നു ...

പ്രപഞ്ചം മുഴുവന്‍ ഉണ്ടാക്കിയത് ഈ പരമ ശക്തിവാനായ ഈ പറക്കും സങ്ങപെട്ടി (Flying Spaghetti Monster - FSM ) ആണ് .

ഉല്പത്തി ദിവസം മൂപ്പര്‍ ആദ്യം ഉണ്ടാക്കിയത് മദ്യം ആയിരുന്നു...

അത് കുടിച്ചു മത്തായി ഉണ്ടാക്കിയത് കൊണ്ട് അവിടിവിടെ ചില അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട് ..


എങ്കില്‍ പോലും കൂടുതല്‍ കാര്യങ്ങളും ചെയ്തിരിക്കുന്നത് പരിണാമ ശാസ്ത്രജ്ഞരെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് .... Carbon Dating പോലെ ഉള്ള സങ്കേതങ്ങള്‍ സംശയാലുക്കള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ FSM മൂപ്പരുടെ ദൈവികം ആയ നാരുകള്‍ കൊണ്ട് തെളിവുകള്‍ മാറ്റി മറിക്കുന്നു ...

ഈ മതത്തിന്റെ പ്രവാചകന്‍ അമേരിക്കയിലെ ഒരു യുവാവായ Bobby Henderson ആണ് ..


കുറെ ദിവസം ഉറക്കം ഇല്ലാതെ കിടന്ന പ്രവാചകന്റെ മുന്നില്‍ ഒരു ദിവസം സ്വപ്നത്തില്‍ ആണ് FSM പ്രത്യക്ഷനായി പ്രബോധനം കൊടുത്തത് .

ഇതുവരെ ഉള്ള പ്രവാചകരില്‍ ഏറ്റവും ചെറുപ്പം ആയ പ്രവാചകന്‍ ആണ് ബോബ്ബി എന്നത് എടുത്തു പറയേണ്ടതുണ്ട് ...

മതത്തിലെ ആദി വിസുധര്‍ "കടല്‍ പോരാളികള്‍" ആണ് ( അവരെ വ്യവസ്ഥാപിത മതങ്ങളും സമൂഹവും "കടല്‍ കൊള്ള ക്കാര്‍ " എന്ന് തെറ്റായി കാണാറുണ്ട്‌ .. ഇന്ന് ഭൂമിയില്‍ നടക്കുന്ന ഒട്ടു മിക്ക പ്രസ്നങ്ങള്‍ക്കും കാരണം കടല്‍ പോരാളികളോട് സമൂഹം അനുവര്‍ത്തിച്ച തെറ്റായ സമീപനം ആണ് ...

ഉദാഹരണം ആഗോള താപനം ...

കടല്‍ കൊള്ളക്കാരുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് ആഗോള താപ നില ഉയരുന്നതായി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് ..

ഉദാഹരണം




FSM മതത്തിലെ സ്വര്‍ഗ്ഗ നരകങ്ങള്‍ :

വളരെ ലളിതമായ സ്വര്‍ഗ്ഗ നരകങ്ങള്‍ ആണ് ഞങളുടെ ഈ മതം മുന്നോട്ടു വയ്ക്കുന്നത് ...


സ്വര്‍ഗത്തില്‍ ഒരിക്കലും വറ്റാത്ത ബിയര്‍ ന്റെ ഉറവകള്‍ ഉണ്ടായിരിക്കും ...ഒപ്പം നൂല്‍ ബന്ധം ഇല്ലാത്ത വേണ്ടത്ര അനുഭവ പരിചയം ഉള്ള സുന്ദരിമാരും സുന്ദരന്മാരും ഉണ്ടാകും ..


നരകത്തിലും ഇതൊക്കെ തന്നെ ആണ് ഉണ്ടാകുക എങ്കിലും അവിടെ കിട്ടുന്ന ബിയര്‍ കഠിനമായ കയ്പ് ഉള്ളത് ആയിരിക്കും ... സുന്ദരിമാരും സുന്ദരന്മാരും ലൈങ്ങിഗ രോഗം ബാധിച്ചവര്‍ ആയിരിക്കും (കോണ്ടം ഉണ്ടായിരിക്കുന്നതല്ല )

FSM മതത്തിനു പ്രത്യേകം ആയ വസ്ത്ര ധാരണ നിര്‍ബന്ധങ്ങള്‍ ഇല്ലെങ്കിലും സ്ഥിരം ആയി "കടല്‍ പോരാളി തൊപ്പി" ധരിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് സ്വര്‍ഗത്തില്‍ ഏറ്റവും മികച്ച ബിയറും ഇണകളെയും കിട്ടുന്നതായിരിക്കും ...

FSM മതം ഒരുപചാരികതകളില്‍ വിസ്വസിക്കാത്തത് കൊണ്ട് പ്രത്യേകം ആയ ആഘോഷ ദിനഗല്‍ ഇല്ല ... സൗകര്യം കിട്ടുമ്പോള്‍ ഒഴിവു ദിനം എടുത്തു താല്പര്യം ഉള്ള രീതിയില്‍ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് ...

FSM മതത്തിന്റെ ഭീമാകാരം ആയ വളര്‍ച്ചയില്‍ (ഇന്നലെ വരെ പത്തു ലക്ഷത്തില്‍ അധികം യുവ ജനങ്ങള്‍ ഈ മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞു ) വ്യവസ്ഥാപിത മതങ്ങള്‍ വിരലി പൂണ്ടിരിക്കുക ആനെഗിലും തങ്ങളുടെ ദൈവത്തെക്കാള്‍ വലുതാണ്‌ FSM ദൈവത്തിന്റെ BALLS (ഉണ്ടകള്‍ ) എന്ന് അവര്‍ ഇപ്പോള്‍ സമ്മതിച്ചു തുടങ്ങി ഇരിക്കുന്നു ...





വ്യവസ്ഥാപിത മതങ്ങളുടെ ഉല്പത്തി സിദ്ധാന്തം , ശാസ്ത്രീയ സ്രിഷ്ടിവാദം, പരിണാമ സിദ്ധാന്തം തുടങ്ങിയവയ്ക്ക് ഒപ്പം FSM ദൈവത്തിന്റെ ഉല്പത്തി സിദ്ധാന്തവും കുട്ടികളെ പഠിപ്പിക്കണം എന്നത് ഞങള്‍ മത വിശ്വാസികള്‍ ശക്തം ആയി ആവശ്യപ്പെടുന്നു ... (അല്ലാത്ത പക്ഷം ഭക്തര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നത് ആയിരിക്കും )



ഒപ്പം ഈ ലോകം ഉണ്ടാക്കിയത് FSM ദൈവം അല്ല എന്ന് വസ്തുത പരം ആയി തെളിയിക്കാന്‍ കഴിയുന്ന ആര്‍ക്കും പതിനായിരം കോടി രൂപ / ഡോളര്‍ സമ്മാനം കൊടുക്കുന്നതും ആയിരിക്കും ... ( ഇതിന്റെ അന്തിമ തീരുമാനം FSM ഭക്തര്‍ നടത്തും )

ഈ മതത്തില്‍ ചേരാനും പ്രചരിപ്പിക്കാനും ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

http://en.wikipedia.org/wiki/Flying_Spaghetti_Monster

http://www.venganza.org/

രാമെന്‍ ...