ഇന്ത്യ പ്രതീക്ഷയോടെ നോക്കികൊണ്ടിരുന്ന GSLV യുടെ വിക്ഷേപണം ഒരു പരാജയം ആയിരിക്കുക ആണ്. ബഹിരാകാകാശ സാങ്കേതിക രംഗത്ത് ഇത്തരം തിരിച്ചടികള്‍ അസാധാരണം അല്ല . ഇന്ന് ഈ രംഗത്ത് മുന്നില്‍ നില്‍കുന്ന അമേരിക്ക യും റഷ്യയും ചൈനയും ഒക്കെ ഇത്തരം പരാജയങ്ങള്‍ ഇഷ്ടം പോലെ നേരിട്ടിടുമുണ്ട് . ഈ പരാജയം ശസ്ത്ര രംഗത്തിനും ഒരു തിരിച്ചടി അല്ല .. കാരണം ഇവിടെ നമ്മള്‍ ശ്രമിച്ചത് ഇതിനു മുന്‍പ് പല രാജ്യങ്ങളും വളരെ മുന്‍പ് തന്നെ വിജയകരം ആയി സായത്വം ആകിയ ഒരു സാങ്കേതിക വിദ്യ സ്വന്തം ആയി നിര്‍മ്മിക്കാന്‍ മാത്രം ആയിരുന്നു .ഇത് കേവലം ഇന്ത്യന്‍ സാങ്കേതിക രംഗത്തിനു ഏറ്റ ഒരു താല്‍കാലിക തിരിച്ചടി മാത്രം ആണെന് സാരം ..
എന്നാല്‍ ഇവിടെ പോഞ്ഞാരന്‍ ഉയര്‍ത്തുന്ന വിഷയം വേറെ ആണ് ..രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഇസ്രോ വിന്റെ മലയാളി ആയ മേധാവി കുടുംബ സമേതം രോകെറ്റ് ന്റെ വിജയത്തിന് ആയി അയ്യപ്പ സന്നിധിയില്‍ പോയി പൂജ നടത്തിയതും വഴിപാടുകള്‍ നേര്‍ന്നതും നമ്മുടെ മാധ്യമങ്ങള്‍ വലിയ വാര്‍ത്ത ആക്കിയിരുന്നു ...ഈ ഉദ്യമം വിജയിച്ചിരുന്നു എങ്കില്‍ അതില്‍ അയ്യപ്പന്‍റെ അനുഗ്രഹം കണ്ടെത്തി തുടര്‍ വാര്‍ത്തകളും ഉണ്ടാകുമായിരുന്നു .. പോഞ്ഞാരന് അറിയേണ്ടത് ഇതാണ് ...
ഇപ്പൊ രോകെറ്റ് കടലില്‍ വീണ സ്ഥിതിക്ക് ഇതിന്റെ ഉത്തരവാദിത്വവും അയ്യപ്പന്‍ എല്ക്കുമോ ..?
ഇതിനെ മേധാവിയുടെ വ്യക്തിപരം ആയ മത വിശ്വാസം എന്ന് പറഞ്ഞു തള്ളാന്‍ വരട്ടെ ..
ഇന്ത്യ യില്‍ ഏറ്റവും പണം ലഭിക്കുന ഒരു സ്ഥാപനം എന്നാ നിലയില്‍ ഇസ്രോ യില്‍ വര്‍ഷങ്ങളായി നില നിന്ന് പോരുന അത്യന്തം അപലപനീയം ആയ ഒരു സംഭവത്തെ ആണ് ഇവിടെ പോഞ്ഞാരന്‍ ലക്‌ഷ്യം ഇടുന്നത് ...
മനുഷ്യ ദൈവങ്ങളുടെ കാല്‍കീഴില്‍ നിനും എഴുന്നേല്‍ക്കുന്ന അല്‍പ സമയങ്ങളില്‍ ഇന്ത്യ യില്‍ ശാസ്ത്രം വളര്‍ത്താന്‍ പാടുപെട "ശാസ്ത്രജ്ഞന്‍ " ആയ ഒരു രാഷ്‌ട്രപതി തുടങ്ങി വച്ച ഈ അനാചാരം പിന്നെ മലയാളി ആയ മേധാവി പൂര്‍വാധികം ഭംഗി ആയി തുടര്‍ന്നു ...
രോകെറ്റ് അയക്കും മുന്‍പ് പ്രശ്നം വച്ച് സമയം നോക്കുക , ഗണപതി ഹോമം നടത്തുക , തേങ്ങ ഉടക്കുക തുടങ്ങിയ ആഭാസങ്ങള്‍ക്ക് പിന്നെ ഇസ്രോ വേദി ആയി .. ( ഇടക്കാലത്ത് നമള്‍ അയച്ച രോകെറ്റ് കളില്‍ ചിലത് വിജയിച്ചപ്പോള്‍ അതെല്ലാം അയ്യപ്പന്റെയും ഗണപതിയുടെയും കണക്കില്‍ വരവ് വക്കുകയും ആഭാസങ്ങള്‍ പൂര്‍വ്വാധികം ശക്തിപെടുകയും ചെയ്തു )
സഞ്ജയന്റെ "രുദ്രാക്ഷ മഹാത്മ്യ"ത്തില്‍ പറഞ്ഞ പോലെ വിജയിച്ച കാര്യങ്ങള്‍ പാടി നടക്കാന്‍ ഒരു പാട് പേര്‍ കാണും ( അലെങ്ങില്‍ തന്നെ പ്രതിരോധ / ബഹിരാകാശ രംഗത്ത് നടക്കുന്ന പ്രവര്തനഗല്ക് ഇന്ത്യ യില്‍ അര്‍ഹിക്കുന്നതിലും അധികം പരിഗണന കിട്ടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ് ). അതിന്റെ പിതൃത്വം ദൈവങ്ങള്‍ക്ക് ചാര്‍ത്തി കൊടുക്കാന്‍ താല്‍പര കക്ഷികള്‍ ഈ നാട്ടില്‍ ധാരാളം ഉണ്ട് താനും ...
ഇപ്പോള്‍ സംഭവം പരാജയം ആയപ്പോള്‍ ദൈവം വഹിച്ച പങ്കും വിലയിരുതപ്പെടനം എന്നാണ് പോഞ്ഞാരന്‍ പറയുന്നത് ....
അതല്ല ഇത്തരം തറ വേലകളില്‍ ദൈവത്തിനു പങ്കില്ല എന്നനെഗില്‍ അടുത്ത പ്രാവശ്യം മുതല്‍ തന്റെ കണക്കുകളില്‍ വിശ്വസിക്കാന്‍ ഉള്ള ആര്‍ജവം ബന്ധപ്പെടവര്‍ കാണിക്കുക ...
തേങ്ങ ഉടക്കലും ഗണപതി / അയ്യപ്പ ഹോമവും പോലെ ഉള്ള തറ വേലകള്‍ രോകെറ്റ് വിക്ഷേപണ വുമായി ബന്ധിപ്പിക്കതിരിക്കാനുള്ള ഔചിത്യം ബന്ധപ്പെട്ടവര്‍ കാണിക്കുക ..
വിശ്വാസങ്ങളെ വ്യക്തിപരം ആയി നില നിര്‍ത്തുക ... ഒരു ശാസ്ത്രീയ വേദിയില്‍ എങ്കിലും തന്റെ അന്ധ വിശ്വാസങ്ങള്‍ പുറത്തെടുത്തു അപഹാസ്യര്‍ ആകാതിരിക്കുക
PS: ഈ പറഞ്ഞ അയ്യപ്പന്റെയും ഗണപതിയുടെയും ഒന്നും സഹായം കൂടാതെ പഴേ സോവിയറ്റ് യുണിയന്‍ പതിട്ടണ്ടുകള്‍ക്ക് മുന്‍പ് ഈ സൂത്രം വിജയകരം ആയി വിട്ടിരുന്നു ..ന്വച്ചാല്‍ ആ കൃഷ്ചെവും ബ്രഷ് നെവും മറ്റും ഈ രംഗത്ത് നമ്മുടെ അയ്യപ്പനെക്കളും ഗണപതി യെകളും വിദഗ്ധര്‍ ആണ് എന്ന് വരുമോ ..? അങ്ങിനെ ആനെങ്ങി അടുത്ത തവണ ഗണപതി / അയ്യപന് പകരം സഖാവ് ബ്രഷ്നെവിനു ഒരു തേങ്ങ അടിച്ചു നോക്കിയാലോ .... !!
Thursday, April 15, 2010
Subscribe to:
Posts (Atom)