Monday, June 11, 2012

നാളത്തെ വീരഭൂമിയിലെ Breaking ന്യൂസ്‌

രാജന്‍, കുഞ്ഞാലി കൊലകള്‍ക്ക് പിന്നിലും ഡാന്കെയിസ്റ്റ് കണ്ണൂര്‍ ലോബി !

ഇന്നലെ പിടിയില്‍ ആയ അരിവാള്‍ സുനി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരുന്നു. അടിയന്തരാവസ്ഥ കാലത്ത് കാണാതായ രാജനെ യഥാര്‍ത്ഥത്തില്‍ ഡാന്കെ കമ്മ്യൂണിസ്റ്റ്‌ ആയ വിജയന്‍ പിണങ്ങാരായി കൊല ചെയ്തത് ആണ് എന്ന് സംഭവത്തിന്റെ ദൃക്സാക്ഷി ആയ അരിവാള്‍ സുനി പൊട്ടികരഞ്ഞു കൊണ്ട് ഏറ്റു പറഞ്ഞു . കക്കയം ക്യാമ്പില്‍ പോലീസ് കാരുടെ ചീട്ടു കളി മേളയില്‍ പാട്ട് പാടുന്നതിനിടക്ക് മൂത്ര ശങ്ക തീര്‍ക്കാന്‍ പുറത്തിറങ്ങിയ രാജന്‍, ആ സമയത്ത് തന്റെ പിണങ്ങാരായി ലെ രെമ്യ ഹര്മ്മത്തിലെ കുളിമുറിയില്‍ പതിക്കാനുള്ള സ്വര്‍ണ്ണ ഇഷ്ടികകള്‍ കക്കയം ഡാമിലൂടെ ലോഞ്ചില്‍ കള്ളക്കടത്ത് നടത്തുക ആയിരുന്ന പിണങ്ങാരായി വിജയനെ അവിചാരിതം ആയി കാണുകയും ഈ രഹസ്യം പുറത്തു വരാതിരിക്കാന്‍ ആയി പിണങ്ങാരായി വിജയന്‍ രാജനെ പഞ്ഞി മുട്ടായി കാണിച്ചു അടുത്ത് വിളിച്ചു വരുത്തുകയും തുടര്‍ന്ന് മുക്കി കൊന്നു ഡാമിലെ മുതല കുഞ്ഞുങ്ങള്‍ക്ക്‌ ഇട്ടു കൊടുക്കുകയും ആണ് ഉണ്ടായത് എന്നും ആ സമയത്ത് ലോഞ്ചിന്റെ ഗിയര്‍ മാറ്റി കൊണ്ടിരുന്ന താന്‍ ഈ പൈശാചിക കൃത്യത്തിനു നേര്‍ സാക്ഷി ആണ് എന്നും ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു . തന്റെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ലിലെ ദോശ യുടെ വില്പനയ്ക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് ആര്യനാട് കുഞ്ഞാലി നടത്തിയ തട്ട് ദോശ വില്പനയില്‍ പ്രകൊപിതന്‍ ആയ പിണങ്ങാരായി വിജയന്‍ ഒരു അമാവാസി ദിനത്തില്‍ ഘോര അന്ധകാരത്തില്‍ പതുങ്ങി ഇരുന്നു കുഞ്ഞാലിയെ വെടി വച്ച് വീഴ്ത്തുക ആണ് ഉണ്ടായത്. ആ സമയത്ത് പരിസരത്തെ ഒരു ഗട്ടറില്‍ ചൂണ്ട ഇട്ടു കൊണ്ടിരുന്ന താന്‍ ഈ രംഗം നിലാ വെളിച്ചത്തില്‍ വ്യക്തം ആയി കണ്ടു എന്ന് വിതുമ്പിക്കൊണ്ട് അരിവാള്‍ സുനി ഏറ്റു പറഞ്ഞു. അതിനിടെ പ്രശസ്ത സാഹിത്യ കാരി ബെന്കാളി ദേവി പിണങ്ങാരായി വിജയന് വീണ്ടും തുറന്ന കമ്പി അയച്ചു . മദാമ്മ ഗാന്ധിയുടെ അമ്മായി അമ്മ ഗാന്ധി വധിക്കപെട്ടത്തില്‍ മനം നൊന്തു പൊറോട്ട പാര്‍ട്ടിക്കാര്‍ ഗാന്ധി തൊപ്പി വച്ച് റിലേ നിരാഹാരം അനുഷ്ഠിച്ച തക്കം നോക്കി പിണങ്ങാരായി വിജയനും കറുത്ത് തടിച്ച രാജനും ഏതാണ്ട് മൂവ്വായിരത്തോളം സിക്കുകാരെ കൂട്ട കൊല ചെയ്തു എന്നും ആ സര്‍ദാര്‍ജി തലയോട്ടികള്‍ പിണങ്ങാരായി യിലെ രെമ്യ ഹര്മ്യത്തിലെ കക്കൂസ് ടാങ്കില്‍ ഒളിപ്പിച്ചു വച്ചും എന്നും തനിക്കു വിവരം കിട്ടി എന്നാണ് ബെന്കാളി ദേവി പുതിയ കമ്പിയില്‍ പറയുന്നത്. പാളയത്ത് നിന്നും ഒരു മിസ്റ്റര്‍ മജീഷ്യന്‍ ആണ് തന്നെ ഈ ഞെട്ടിപ്പിക്കുന്ന വിവരം ചാറ്റിലൂടെ അറിയിച്ചത്. ഈ വിവരം വെളിച്ചം കാണിക്കുന്നതിന് ആയി താന്‍ രെമ്യഹര്മ്മം കാണാന്‍ വരുമ്പോള്‍ അതിലെ കക്കൂസ് ടാങ്ക് കുളം തോണ്ടാന്‍ ഒരു പൊത്തളിയന്‍ കൂടി കൊണ്ട് വരുന്നത് ആയിരിക്കും എന്നും പുതിയ തുറന്ന കമ്പിയില്‍ ദേവി അറിയിച്ചിട്ടുണ്ട് . അതെ സമയം ഡാന്കെ കമ്മ്യൂണിസ്റ്റു കല്‍ നടന്നുന്ന ഹീനമായ മാനിഫെസ്റോ വിരുദ്ധ പ്രവര്‍ത്തന ങ്ങളില്‍ പ്രതിഷേധിച്ചു താന്‍ ഡാന്കെ കമ്മ്യൂണിസ്റ്റ്‌ സര്‍ട്ടിഫിക്കറ്റ് ഉപേക്ഷിക്കുക ആണ് എന്ന് സുപ്രസിദ്ധ ഇടതു പക്ഷ നേതാവ് ഓര്‍ക്കാട്ടേരി വാസു അറിയിച്ചു . നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്നാ നാടകത്തിന്റെ ഇടവേളയില്‍ മൂത്രം ഒഴിക്കാന്‍ പോയപ്പോള്‍ തലയില്‍ കൊട്ടത്തേങ്ങ വീണു രക്ത സാക്ഷി ആയ പഴയ കാല വിപ്ലവ കാരി ഓര്‍ക്കാട്ടേരി ഒതേനന്റെ മകനാണ് സഘാവ് ഓര്‍ക്കാട്ടേരി വാസു. ഇനി മുതല്‍ താന്‍ മാനാഞ്ചിറ ചെഗുവേര രൂപം കൊടുത്ത YMP (യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ) യുമായി സഹകരിച്ചു പ്രവര്‍ത്തിക്കും എന്നും സഘാവ് വാസു ഗദ് ഗദ് കണ്ടന്‍ ആയി പ്രസ്താവിച്ചു.

നിയമ പ്രകാരം ഉള്ള മുന്നറിയിപ്പ് : അരിവാള്‍ സുനി അധികാരികള്‍ക്ക് നല്‍കിയ രഹസ്യ മൊഴി ഞാളുടെ ലേഖകന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യം ആയി തന്നെ ലഭിച്ചതാണ് അത്രേ .


No comments:

Post a Comment